മാമ്പഴപെരുമ മാമ്പഴ ഉത്സവം തുടങ്ങി

0

എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെയും, കേരള ഓര്‍ഗാനിക് ഇക്കോ ഷോപ്പിന്റെയും, വയനാട് അഗ്രി മാര്‍ക്കറ്റിംഗ് കമ്പനിയുടെയും ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ മാമ്പഴ ഉത്സവത്തിന് തുടക്കമായി. മാമ്പഴ പെരുമയെന്ന പേരില്‍ വിജയപമ്പ് പരിസരത്ത് നടക്കുന്ന പരിപാടി കേരളത്തിന്റെ നെല്ലച്ചനും, വിത്ത് സംരക്ഷകനും, പാരമ്പര്യ കര്‍ഷകനുമായ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.നാല് സംരംഭകരും നാല് കര്‍ഷകരും പ്രദര്‍ശന വേദിയുടെ നടത്തിപ്പിനായുണ്ട്. ഇവരോടൊപ്പം തന്നെ കൃഷി വിജ്ഞാന കേന്ദ്രയുടെ സ്റ്റാളും മില്‍മയുടെ സ്റ്റാളും തുറന്നിട്ടുണ്ട്.രൂചിയൂറൂന്ന നീലം, മല്ലിക, കലാപ്പാടി ഗുദാഹത്ത് ,അല്‍ഫോണ്‍സ,ഹിമപസന്ത്, ബദാമി, റാസ്പുരി എന്നിങ്ങനെ 13 ഓളംവ്യത്യസ്ഥയിനം മാമ്പഴങ്ങള്‍ ഇവിടെ വില്‍പനക്കായും ഒരുക്കിയിട്ടുണ്ട്.

അമ്മിണി മാങ്ങ, ആന്ധ്രാ 1 ,ആര്യ, വയനാടന്‍ മാങ്ങ, കാട്ടുമാങ്ങ, അടക്കമാങ്ങ, ആവണി മാങ്ങ തുടങ്ങി 31 ഓളം വിഭാഗം മാങ്ങകള്‍ ഇവിടെ പ്രദര്‍ശനത്തിനായും കൂടാതെ കാര്‍ഷിക സര്‍വ്വകാലശാലയുടെ കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സ്റ്റാളില്‍ 8 തരം ഗ്രാഫ്റ്റഡ് മാവിന്‍ തൈകള്‍ വില്‍പ്പനക്കായും ഉണ്ട്.

ബഡ്ഡിംഗും, ലയറിംഗും, ഡ്രാഫ്റ്റിംഗും പരിശീലനത്തിന് താത്പര്യമുള്ളവര്‍ക്ക് ഇന്നും നാളെയുമായി രജിസ്റ്റര്‍ ചെയ്യാന്‍ മാമ്പഴപെരുമയില്‍ അവസരമുണ്ട്.ഉദ്ഘാടന ചടങ്ങില്‍ സ്വാമി നാഥന്‍ ഗവേഷണ നിലയം മേധാവി ഡോ. വി.വി.ശിവന്‍ ,സയന്റിസ്റ്റ് സുമവിഷ്ണുദാസ് , പ്രൊജക്ട് മാനേജര്‍ ഗോപാലകൃഷ്ണന്‍, വയനാട് അഗ്രി മാര്‍ക്കറ്റിംഗ് കമ്പനി ചെയര്‍മാന്‍ കെ.വി. ദിവാകരന്‍, ഡയറക്ടര്‍മാരായ വി.പി. കൃഷ്ണദാസ്, പി.പി. സദാനന്ദന്‍, ഡോ.കെ.ഇ. സഫിയ തുടങ്ങിയവര്‍ സംബന്ധിച്ചു.വ്യത്യസ്ഥയിനം മാമ്പഴങ്ങളുടെ രുചി പകരുന്ന മാമ്പഴ മേള നാളെ സമാപിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!