പിഞ്ചുകുഞ്ഞ് തീപ്പൊള്ളി മരിച്ചു

0

പുല്‍പ്പള്ളി: പുല്‍പ്പള്ളി അമരക്കുനിയിലെ ഓട്ടോ ഡ്രൈവറായ സുനീഷിന്റെ ഒന്നര വയസ്സുള്ള മകള്‍ ആദിയയാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീടിനോട് ചേര്‍ന്നുള്ള ചായ്പ്പിലെ അടുപ്പില്‍ നിന്നും കുട്ടിയുടെ ഉടുപ്പിന് തീപിടിക്കുകയായിരുന്നു. അമ്മ നീനു വെള്ളമൊഴിച്ച് തീകെടുത്തിയശേഷം അയല്‍വാസികളുടെ സഹായത്തോടെ കുട്ടിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായ പൊള്ളലേറ്റിരുന്നതിനാല്‍ കുട്ടിയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും അവിടെ വെച്ച് ഇന്ന് പുലര്‍ച്ചെ നാലരയോടെ കുട്ടി മരിക്കുകയുമായിരുന്നു. ആത്മിയ ഏക സഹോദരിയാണ്. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വീട്ട് വളപ്പില്‍ നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!