ശുദ്ധജല വിതരണ പദ്ധതി അഴിമതിയെന്ന് ഗുണഭോക്താക്കള്‍

0

മാനന്തവാടി പനമരം അഞ്ചുകുന്ന് ശുദ്ധജല വിതരണ പദ്ധതിയില്‍ അഴിമതിയെന്ന് ഗുണഭോക്താക്കള്‍. നാല് മേഖലകളായി തിരിച്ചാണ് തട്ടിപ്പു നടത്തുന്നതെന്ന് ഗുണഭോക്താക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. അഴിമതിക്കെതിരെ വിജിലന്‍സിന് പരാതി നല്‍കാനും കോടതിയെ സമീപിക്കാനുമാണ് ഗുണഭോക്താക്കളുടെ തീരുമാനം. 1531 ഉപഭോക്താക്കളാണ് അഞ്ചുകുന്ന് ശുദ്ധജല പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒരാള്‍ക്ക് 90000 രൂപയോളം സര്‍ക്കാര്‍ വിഹിതം പദ്ധതിയിലുണ്ട്. ഒരു കണക്ഷന് 4000 രൂപയാണ് നിയമപ്രകാരം വാങ്ങാന്‍ പാടുള്ളു. 16500 മുതല്‍ 22000 വാങ്ങിയതായാണ് പരാതി. ഗുണഭോക്താക്കളെ പീഡിപ്പിക്കുന്ന ജനകീയ കമ്മിറ്റിക്ക് പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു കൊടുക്കുകയാണ്.

തട്ടിപ്പു നടത്തിയവര്‍ക്കെതിരെ വിജിലന്‍സിനു പരാതി നല്‍കുമെന്നും കോടതിയെ സമീപിക്കുമെന്നും ഗുണഭോക്താക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സൈറാബാനുബീരാളി, അബ്ദുള്‍ നാസര്‍ ആലുള്ളതില്‍, മുനീറ തങ്കത്തില്‍, സുബൈദ ചെള്ളപുറം, അസീസ് കൊടക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!
04:20