കല്‍പ്പറ്റ: വെള്ള റേഷന്‍കാര്‍ഡുള്ളവര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിഷേധിക്കാനുള്ള നീക്കത്തിനെതിരെ സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. വെള്ള റേഷന്‍കാര്‍ഡുള്ളവരുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അര്‍ഹത പരിശോധിച്ച ശേഷം വീണ്ടും പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നതു കാരണം റേഷന്‍ കിട്ടാത്ത അവസ്ഥയാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലയിലെ വയോജനങ്ങള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. നീതി ലഭ്യമാകും വരെ സമരം തുടരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. എസ്.കെ.എം.ജെ. സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വി.മാത്യു അധ്യക്ഷനായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.