ബത്തേരി: ഇലക്ഷന്‍ ഡ്യൂട്ടിക്കായി സര്‍വ്വീസ് നടത്തിയ ജില്ലയിലെ ടാക്സി ജീപ്പ് ഉടമകള്‍ക്ക് ഇതുവരെ പണം നല്‍കിയില്ലെന്ന് ആരോപണം. പണം ലഭിക്കാതായതോടെ ദുരിതത്തിലായി വാഹന ഉടമകള്‍.
ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണ് പൊലീസ് ടാക്സി വാഹനങ്ങള്‍ വാടകയ്ക്ക് ഓട്ടം വിളിച്ചത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ കേന്ദ്രസേനാംഗങ്ങള്‍ക്കും, തണ്ടര്‍ബോള്‍ട്ട്, എസ്.പി.ജി എന്നിവര്‍ക്കു യാത്ര ചെയ്യാനുമായിട്ടാണ് ടാക്സികള്‍ പൊലീസ് വാടകയ്ക്ക് എടുത്തത്. ഇത്തരം വാഹനങ്ങള്‍ മൂന്നും നാലു ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തി. ഇതുവഴി ഓരോ വാഹനങ്ങള്‍ക്കും ആയിരക്കണക്കിന് രൂപയാണ് വാടക ഇനത്തില്‍ ലഭിക്കാനുള്ളത്. ഈ പണം ആവശ്യപ്പെടുമ്പോള്‍ ഫണ്ടില്ല എന്ന മറുപടിയാണ് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്നതെന്നാണ് വാഹന ഉടമകള്‍ പറയുന്നത്. ജില്ലയില്‍ ഇത്തരത്തില്‍ 200-ഓളം ടാക്സികളാണ് തിരഞ്ഞെടുപ്പില്‍ പൊലീസ് വകുപ്പിനായി ഓടിയത്. ചിലയിടങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പെത്തിയ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പണം ലഭിക്കാത്തതിനാല്‍ ഇത്തരത്തില്‍ ഓടിയ വാഹന ഉടമകള്‍ ദുരിതത്തിലായിരിക്കുകയാണ്.