വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി

0

ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ചതായി പരാതി. കല്‍പ്പറ്റ റാട്ടകൊല്ലി സ്വദേശി റഷീദാണ് വിസതട്ടിപ്പ് നടത്തി ഒരു ഡസനോളം യുവാക്കളെ ചതിച്ചത്. ജോബ് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതിന് പുറമെ ജോബ് വിസക്ക് പകരം വിസിറ്റിംഗ് വിസ നല്‍കി പറ്റിച്ചതായും വഞ്ചനക്കിരയായവര്‍ പറഞ്ഞു. വഞ്ചനക്കിരയായവര്‍ കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കി.

കല്‍പ്പറ്റ വെങ്ങപ്പള്ളി സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്തു ഇവരില്‍ നിന്നും ലക്ഷങ്ങളാണ് കല്‍പ്പറ്റ റാട്ടകൊല്ലി സ്വദേശി റഷീദ് കൈപ്പറ്റിയത്. സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ഏര്‍പ്പാടാക്കി തരാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പലരും ഗള്‍ഫില്‍ എത്തിയ ശേഷമാണ് തട്ടിപ്പ് മനസ്സിലാക്കിയത്. ഇവരുടെ തട്ടിപ്പില്‍ ഇരയായ അഫ്‌സലും റിഷാദും ഗള്‍ഫില്‍ കുടുങ്ങി. സഹായത്തിനായി ഇവര്‍ ഏജന്റിനെ വിളിച്ചെങ്കിലും മറുപടി ഇല്ലായിരുന്നു. ഇതില്‍ അഫ്‌സലിന്റെ പിതാവ് അവിടെ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ഇവര്‍ പിടിക്കപ്പെടാതിരുന്നത്. തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് വിസിറ്റിംഗ് വിസയായിരുന്നു ഞങ്ങള്‍ക്ക് നല്‍കിയിരുന്നതെന്ന് അവിടെ എത്തിയ ശേഷമാണ് മനസ്സിലാക്കാന്‍ സാധിച്ചത്. നാട്ടില്‍ എത്തിയ ശേഷം ഇവര്‍ റഷീദിനെ സമീപ്പിച്ചപ്പോള്‍ പണം തിരികെ നല്‍കാമെന്ന് പറയുകയായിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണം നല്‍കിയില്ല. പണത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഇപ്പോള്‍ ഭീഷണിയും മുഴക്കുകയാണ്. ഇതോടെ ഇവര്‍ കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കല്‍പ്പറ്റ പോലീസ് പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിസ തട്ടിപ്പില്‍ വയനാട്ടില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.

Leave A Reply

Your email address will not be published.

error: Content is protected !!