ജില്ലയില്‍ കോളറ അടക്കം റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ബത്തേരി ചുങ്കത്തുനിന്നും ആരംഭിക്കുന്ന മലിനജലം ഒഴുക്കുന്ന അഴുക്കുചാലിലൂടെയാണ് സെപ്റ്റിക് മാലിന്യം ഒഴുക്കുന്നത്.നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തുകൂടെ കടന്നുപോകുന്ന ഈ അഴുക്കുചാലിലൂടെ മാസങ്ങളായി ഇത്തരത്തില്‍ സെപ്റ്റിക് മാലിന്യം തുറന്നുവിടാന്‍ തുടങ്ങിയിട്ട്.മാലിന്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധം സഹിക്കാനാവാതെ പ്രദേശവാസികള്‍ നഗരസഭ,ആരോഗ്യവകുപ്പ് എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാര നടപടികള്‍ ഉണ്ടാവുന്നില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്.ടൗണിലെ ചില വന്‍കിട സ്ഥാപനങ്ങളില്‍ നിന്നുള്ള സെപ്റ്റിക് മാലിന്യമാണ് ഇതിലൂടെ ഒഴുക്കുന്നതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.ഇതുകാരണം ഈ പ്രദേശത്തുള്ള കുടിവെള്ള സ്രോതസ്സുകളും മലിനമായിട്ടുണ്ട്.ഇവിടത്തെ കുട്ടികള്‍ക്ക് ത്വക്ക് രോഗം പിടിപ്പെട്ടതായും വീട്ടുകാര്‍ പറയുന്നു.പ്രദേശിക ഭാരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.