വീട്ടിത്തടികളുമായി 2 പേര്‍ പിടിയില്‍

0

കര്‍ണ്ണാടകയില്‍ നിന്നും അനധികൃതമായി സംസ്ഥാനത്തേക്ക് ഉള്ളിച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വീട്ടിത്തടികളുമായി രണ്ട് പേരെ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതര്‍ പിടികൂടി. മടിക്കിയേരി സ്വദേശിയായ സിയാദ്(33),മൈസൂര്‍ സ്വദേശിയായ യഹ്യാ(42) എന്നിവരാണ് പിടിയിലായത്.ഇന്ന് വൈകിട്ട് 7 മണിയോടെയാണ് സംഭവം.ഐഷര്‍ ടെമ്പോയില്‍ ഉള്ളി ചാക്കുകള്‍ക്കടിയിലായാണ് വീട്ടിത്തടികള്‍ വച്ചിരുന്നത്. പിടികൂടിയ വീട്ടിത്തടികള്‍ 30 കഷ്ണത്തിനു മുകളില്‍ വരും.വീട്ടിത്തടികളും പിടിയിലായവരെയും പിന്നീട് വനം വകുപ്പിന് കൈമാറി.എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി.എം.മജു, എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജി ഐപ്പ്, പി.ഇ.ഒമാരായ പ്രകാശന്‍, അബ്ദുള്‍ അസീസ്, സി.ഇ.ഒ ലത്തീഫ് എന്നിവര്‍ ചേര്‍ന്നാണ് വീട്ടിത്തടികളുമായെത്തിയ വാഹനവും പ്രതികളെയും പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!