മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കാട്ടുതീ ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ടതിനുശേഷം മെയ് ഒന്നിന് തുറന്നതു മുതല്‍ എട്ടുദിവസം 2952 പേരാണ് കാനനസവാരിക്കായി മുത്തങ്ങയില്‍ എത്തിയത്. ഇതിലൂടെ അഞ്ചുലക്ഷം രൂപയുടെ വരുമാനമാണ് ലഭിച്ചത്.
ഇക്കഴിഞ്ഞ മെയ് ഒന്നിന് സങ്കേതം തുറന്നശേഷം എട്ടുദിവസം കൊണ്ട് മുത്തങ്ങവന്യ ജീവിസങ്കേതം സന്ദര്‍ശിച്ചത് 2952 പേരാണ്.ഇതില്‍ 2510 മുതിര്‍ന്നവരും,429 കുട്ടികളും,13 വിദേശികളുമാണ്.ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയത് അഞ്ചാംതീയ്യതിയാണ്.407 പേരാണ് അന്ന് കാനന സവാരി നടത്തിയത്. 282 പേര്‍ എത്തിയ ഏഴിനാണ് ഏറ്റവും കുറവ് സഞ്ചരികള്‍ മുത്തങ്ങ കാട് സന്ദര്‍ശിച്ചത്. സഞ്ചാരികളെത്തിയതിലൂടെ നാലുലക്ഷത്തി 84ആയിരത്തി 714 രൂപയുടെ വരുമാനവും സര്‍ക്കാറിനുണ്ടായി. പ്രളയത്തെ തുടര്‍ന്ന് മന്ദീഭവിച്ച വയനാടന്‍ വിനോദസഞ്ചാരമേഖല തിരിച്ചുവരുന്നുവെന്നതിന്റെ സൂചനയാണ് മുത്തങ്ങയില്‍ പത്ത് ദിവസത്തിനുള്ളില്‍ എത്തിയ സഞ്ചാരികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.