അധികാര ദുര്‍വിനിയോഗം; ബാങ്ക് സെക്രട്ടറിക്കെതിരെ നടപടി

0

അധികാര ദുര്‍വിനിയോഗം നടത്തി ബാങ്കിന്റെ പണം തട്ടിയെടുത്ത പടിഞ്ഞാറത്തറ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിക്കും മൂന്ന് ഭരണസമിതി അംഗങ്ങള്‍ക്കുമെതിരെ നടപടി.അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് സെക്രട്ടറി പി മമ്മുട്ടിയെ അടിയന്തിരമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ സഹകരണ സംഘം ജോ. രജിസ്ട്രാര്‍ ഉത്തരവിട്ടു. നിലവിലെ മൂന്ന് ഭരണസമിതി അംഗങ്ങള്‍ക്കെതിരെ നടപടി ഉടന്‍ ഉണ്ടായേക്കും.

ബാങ്കിനെതിരെ 2016ല്‍ ഉയര്‍ന്ന പരാതികളെ അടിസ്ഥാനമാക്കി വൈത്തിരി അസിസ്റ്റന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ വന്‍ അഴിമതി സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് ബാങ്കില്‍ നടത്തിയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സഹകരണ നിയമം വകുപ്പ് 65 പ്രകാരം അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.ബാങ്കിന്റെ മുതലുകള്‍ സംരക്ഷിക്കുന്നതിന് ചുമതലപ്പെട്ട സെക്രട്ടറി പി.മമ്മുട്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൃത്യവിലോപവും ക്രമക്കേടും നടത്തിയതായി തെളിഞ്ഞു.കുടിശ്ശികയായ വായ്പകളിലെ പണയ സ്വര്‍ണം യഥാസമയം ലേലം ചെയ്യാതെ ബാങ്കിന് നഷ്ടം വരുത്തിവെച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. 47,85,792 രൂപയാണ് ഇത്തരത്തില്‍ നഷ്ടം.ഇത് ബാങ്കിന്റെ സാമ്പത്തിക നിലയെ സാരമായി ബാധിച്ചു എന്നാണ് റിപ്പോര്‍ട്ട്.

Leave A Reply

Your email address will not be published.

error: Content is protected !!