രാത്രിയാത്ര നിരോധന കേസ്സ് അട്ടിമറിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു;എന്‍.എച്ച്. ആന്റ് റയില്‍വേ ആക്ഷന്‍കമ്മറ്റി.

0

രാത്രിയാത്ര നിരോധന കേസ് അട്ടിമറിക്കാന്‍ സംസ്ഥാനത്തെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിരന്തരം ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് എന്‍.എച്ച്.ആന്റ് റെയില്‍വേ ആക്ഷന്‍കമ്മറ്റി ഉന്നയിക്കുന്നത്.ഇതിന്റെ ഏറ്റവും ഒടിവിലത്തെ ഉദാഹരണമാണ് ഇക്കഴിഞ്ഞ മെയ് ഒന്നിന് സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാതെ കേസ് മാറ്റിവെപ്പിച്ചത്.ഇതിനുമുമ്പ് സംസ്ഥനതല ഉദ്യോഗ്സ്ഥരുടെ ചര്‍്ച്ചനടന്നന്നപ്പോഴും നിരോധനം തുടരണമെന്നുള്ള തരത്തിലുള്ള സമീപനമാണ് ഉന്നതഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്.ഇതിനെതിരെ കടുത്തവിമര്‍ശനം ഉയര്‍ന്നിരുന്നു.രാത്രിയാത്രനിരോധനവുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കുന്നതിന്നായി സുപ്രീംകോടതി ഒരു വിദഗ്ദസമിതിയെ നിയോഗിച്ചിരുന്നു.ഇവര്‍ ബദല്‍സംവിധാനം എന്നനിലയില്‍ നിരോധിതമേഖലയില്‍ ഒരു കിലോമീറ്റര്‍ ദൂരമുള്ള അഞ്ച് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാന്‍ ശുപാര്‍ശചെയ്യുകയും ചെയ്തു.ഇതിനായി ചെലവുവരുന്ന 460 കോടിരൂപയില്‍ പകുതിവീതം കേന്ദ്ര-കേരള സര്‍ക്കാറുകള്‍ എടുക്കാമെന്ന് സമ്മതി്ച്ചതുമാണ്.ഇതിനെടെയാണ സംസ്ഥാനത്തുനിന്നും രാത്രിയാത്രനിരോധനം നീക്കുന്നതിനെതിരെ ഉദ്യോഗ്സഥരുടെ അട്ടിമറി നീ്ക്കം.

Leave A Reply

Your email address will not be published.

error: Content is protected !!