കര്‍ണാടക-തമിഴ്നാട് എന്നീ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടത്തികൊണ്ടുവരുന്ന ലഹരി വസ്തുക്കളുടെ മുഖ്യവില്‍പ്പനകേന്ദ്രം കലാലയങ്ങളാണന്നാണ് എക്സൈസ് വകുപ്പിന്റെ കണ്ടെത്തല്‍. ഇതില്‍ ഏറ്റവും കൂടുതല്‍ നിരോധിത പാന്‍മസാലകളും കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുമെത്തുന്നത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളിലേക്കാണ്. അടുത്തിടെയായി എക്സൈസ് നടത്തിയ വാഹനപരിശോധനയില്‍ പിടിയിലായവരില്‍ നിന്നും ലഭിച്ചവിവരത്തിന്റെയും എക്സൈസിന്റെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണിത്. പ്രധാനമായും വയനാട് അതിര്‍ത്തിയായ മുത്തങ്ങ, ബാവലി വഴിയാണ് ലഹരി വസ്തുക്കളുടെ കടത്ത്. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഇത്തരം ലഹരി വസ്തുക്കളുടെ വരവ് വര്‍ദ്ധിക്കുമെന്നാണ് എക്സൈസ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. ഇതോടെ അതിര്‍ത്തികളില്‍ പഴുതടച്ചുള്ള പരിശോധനയാണ് നടക്കുന്നത്. പരിശോധന കര്‍ശനമായതോടെ നിരവധിയാളുകളാണ് ലഹരി വസ്തുക്കളുമായി പിടിയിലാകുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.