മത്സ്യം വാങ്ങാന്‍ ആളെത്തുന്നല്ല, ബത്തേരി ചുങ്കം മത്സ്യമാര്‍ക്കറ്റിലെ സ്റ്റാളുകള്‍ പൂട്ടിതുടങ്ങി.

0

നഗരസഭയുടെ തീരുമാനപ്രകാരം ഒരു മാസംമുമ്പ് ചുങ്കത്തെ ആധുനികമാര്‍ക്കറ്റിലേക്ക് മാറി പ്രവര്‍ത്തനം തുടങ്ങിയ മത്സ്യമാര്‍ക്കറ്റിലാണ് ആളെത്താത്തത്.ഇവിടെ തുറന്ന അഞ്ചുസ്റ്റാളുകളില്‍ മൂന്നെണ്ണം പൂട്ടിയഅവസ്ഥയിലാണ്.മാര്‍ക്കറ്റില്‍ ആളെത്താത്തതാണ് സ്റ്റാളുകള്‍ പൂട്ടാന്‍ കാരണം.അസംപ്ഷന്‍,കോട്ടകുന്ന് ഭാഗങ്ങളിലെ മത്സ്യമാര്‍ക്കറ്റുകളാണ് ചുങ്കം മാര്‍ക്കറ്റിലേക്ക് മാറ്റിയത്. ടൗണില്‍ നിന്നും മൂന്നുകിലോമീറ്റര്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത മത്സ്യവില്‍പ്പന ശാലകള്‍ അവസാനിപ്പിക്കുമെന്ന് മാര്‍ക്കറ്റ് ചുങ്കം മാര്‍ക്കിലേക്ക് മാറ്റുന്ന സമയത്ത് വ്യാപാരികള്‍ക്ക് നഗരസഭ അധികൃതര്‍ ഉറപ്പ്നല്‍കിയിരുന്നു.എന്നാല്‍ ഇത് പാലിക്കപ്പെടാത്തതാണ് ഇപ്പോഴത്ത് പ്രതിസന്ധിക്ക് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.ഇതിന് പുറമെ മാര്‍ക്കറ്റിലേക്ക് എത്തുന്ന ഭാഗങ്ങളില്‍ തെരുവുവിളക്കുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ല.മാര്‍ക്കറ്റ് മുറ്റത്ത് പതിച്ച ഇന്റര്‍ലോക്കും ഇളകി ചെളിനിറഞ്ഞ അവസ്ഥയാണ്.ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നാണ് കച്ചടക്കാര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!