ബത്തേരി ചെട്ടിമൂലയില്‍ വന്യജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവിന് പരിക്കേറ്റു. ചെട്ടിമൂല മൂങ്ങനാഴിയില്‍ ജോളിയുടെ ഒന്നര വയസ്സുള്ള പശുക്കിടാവിനെയാണ് വന്യജീവി ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിനോട് ചേര്‍ന്ന ആലയില്‍ നിന്നും ബഹളം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ വന്യജീവി പശുക്കിടാവിനെ വിട്ട് ഇരുളിലേക്ക് ഓടിമറഞ്ഞു. പശുക്കിടാവിനെ ആക്രമിച്ചത് പുലിയാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് വന്യജീവിയുടെ കാല്‍പ്പാടുകളുമുണ്ട്. സംഭവമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വന്യജീവിയെ പിടികൂടാന്‍ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.