അവകാശങ്ങള്‍ നേടിയെടുക്കാന്‍ ചിലങ്കയണിഞ്ഞ് റിയാ ഇഷ

0

ബത്തേരി ട്രാന്‍സ് ജന്റേഴ്‌സിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ചിലങ്കയണിഞ്ഞ് റിയാ ഇഷ. യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ സംസ്ഥാനതല ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായാണ് ഒരു ട്രാന്‍സ്‌ജെന്റര്‍ കലോത്സവങ്ങളില്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ചിലങ്കകെട്ടിയാടിയത്. ഇതോടെ സെന്റ്‌മേരീസ് കോളേജില്‍ നടക്കുന്ന കാലിക്കറ്റ് ഇന്റര്‍സോണ്‍ കലോത്സവത്തില്‍ ചരിത്രം ചിലങ്കയണിഞ്ഞെത്തിയ റിയാഇഷക്കു മുന്നില്‍ വഴിമാറി. കൂരാച്ചുണ്ട് സ്വദേശിയായി റിയ ഇഷ മലപ്പുറം ഗവ കോളേജിലെ ബി.എ ഇക്കണോമിക്സ് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

അതിജീവനത്തിന്റെ കല വയനാര്‍ട്ട് എന്നുപേരിട്ടിരിക്കുന്ന ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ പേര് അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് റിയയുടെ നാടോടി നൃത്തം അരങ്ങേറിയത്. വേദി ഒന്നില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നാടോടി നൃത്തത്തിനുശേഷമാണ് റിയ നാടോടി നൃത്തം അവതരിപ്പിച്ചത്. നിറഞ്ഞ സദസ്സ് കയ്യടികളോടെയാണ് റിയാഇഷയെ വരവേറ്റത്.തുടര്‍ന്ന് നാടോടിനൃത്തത്തിനുശേഷവും നിറഞ്ഞ ഹര്‍ഷാരവമാണ് സദസ്സില്‍നിന്നും ഉയര്‍ന്നത്. തങ്ങള്‍ക്കുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതിന്നായാണ് ട്രാന്‍സ്‌ജെന്റര്‍ എന്ന വ്യക്തിത്വം വെളിപ്പെടുത്തി താന്‍ ഇവിടെ മത്സരിക്കാന്‍ എത്തിയതെന്ന് റിയ ഇഷ പറഞ്ഞു. ഇനി ഭാവിയില്‍ ഒരു ട്രാന്‍സ്‌ജെന്റര്‍ ഇത്തരത്തില്‍ വന്നാല്‍ ഒരു വഴിതെളിച്ചു കൊടുക്കുക, ലിംഗഭേതമല്ലാതെ മത്സരിക്കാനും അവരുടെ അവകാശങ്ങള്‍നേടിയെടുക്കാനും സാധിക്കണം എന്ന ലക്ഷ്യത്തോടെയാണ് താന്‍ മത്സരിക്കാന്‍ എത്തയതെന്നും റിയ കൂട്ടിച്ചേര്‍ത്തു. ശാരീരിക അവശതകള്‍ വകവെക്കാതെയും ഡോക്ടറിന്റെ ഉപദേശം കേള്‍ക്കാതെയുമാണ് റിയ ഇഷ മത്സരവേദിയിലെത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!