കെയര്‍ ഹോം പദ്ധതി താക്കോല്‍ദാനം നടത്തി
പ്രളയാനന്തര കേരളത്തെ പുനര്‍ നിര്‍മ്മിക്കുക എന്നതിന്റെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയര്‍ ഹോം പദ്ധതി പ്രകാരം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പഴഞ്ചന വാര്‍ഡില്‍ വെണ്ണൂറ്റില്‍ റഷീദിന് വെള്ളമുണ്ട സര്‍വ്വീസ് സഹകരണ ബാങ്ക് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം ജോയിന്റ് രജിസ്ട്രാര്‍ പി.റഹീം നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട്. കെ.സി കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് രജിസ്ട്രാര്‍ എം സജീര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ സുരേഷ്, ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ ആതിക ഭായ്, ബാങ്ക് ഡയറക്ടര്‍മാരായ. അമീന്‍. പി.കെ, മമ്മുട്ടി അലുവ, റെജി പുന്നോലില്‍, റഫീഖ്. കെ.കെ, സി.മമ്മൂട്ടി, ടി.കെ സുലൈമാന്‍ പാറക്കണ്ടി, ബാങ്ക് സെക്രട്ടറി മൊയ്തു. തുടങ്ങിയവര്‍ സംസാരിച്ചു.