കലോത്സവ വേദിയില്‍ രുചിയുടെ മേളപ്പെരുപ്പം തീര്‍ത്ത് ചന്ദ്രനും കൂട്ടരും

0

കല്‍പ്പറ്റ പൊന്നട സ്വദേശിയായ സി.എന്‍.ചന്ദ്രന്റെ നേതൃത്വത്തില്‍ പത്തംഗങ്ങളാണ് മേളയില്‍ എത്തുന്ന ആയിരങ്ങള്‍ക്ക് രുചികരമായ ഭക്ഷണമൊരുക്കി നല്‍കുന്നത്. മേള ആരംഭിച്ച ഒന്നാം തീയ്യതി മുതല്‍ ഇവര്‍ കലോത്സവ കലവറയില്‍ സജീവമായുണ്ട്. ദിവസം മൂന്നുനേരം ഭക്ഷണവും അതിനുപുറമെ ചായയും ചെറുകടികളുമാണ് ഇവര്‍ വിഭവം ചെയ്തു നല്‍കുന്നത്. സ്റ്റേജിന മത്സരങ്ങള്‍ ആരംഭിച്ച ഇന്നലെ ഉച്ചയ്ക്ക് ചോറും വെജിറ്റബിള്‍ കറിയുമായിരുന്നു നല്‍കിയത്. ഇന്ന് ഊണും ഒപ്പം മത്സ്യക്കറിയും, മോരുകറിയുമാണ് നല്‍കിയത്. സമാപന ദിവസമായ നാളെ ചോറിനൊപ്പം ചിക്കന്‍കറി നല്‍കാനാണ് ഇവരുടെ തീരുമാനം. ആദ്യമായിട്ടാണ് ചന്ദ്രനും കൂട്ടരും ഒരു കലോത്സവ വേദിയില്‍ ഭക്ഷണമൊരുക്കുന്നതെങ്കിലും അതിന്റെ കുറവുകളൊന്നും ഈ കലവറയില്‍ കാണാനില്ല.

Leave A Reply

Your email address will not be published.

error: Content is protected !!