കഥാപ്രസംഗത്തില്‍ രണ്ടാം തവണയും മേഘ്‌ന ഗോവിന്ദ്

0

ബത്തേരി: ഹിറ്റ്ലറിന്റെ ഗ്യാസ് ചേമ്പറിന്റെ കഥപറഞ്ഞ് കഥാപ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടി മേഘ്‌ന ഗോവിന്ദ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് മേഘ്‌ന ഇന്റര്‍സോണ്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടുന്നത്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജ് മൂന്നാംവര്‍ഷം ഫിസിക്സ് വിദ്യാര്‍ത്ഥിനിയായ മേഘ്‌ന എഴുത്തുകാരന്‍ ടി.ജി. മയ്യനൂരിന്റെയും കനകത്തിന്റെയും മകളാണ്. ഏക സഹോദരന്‍ പ്രജീഷ് കോളേജ് അധ്യാപകനാണ്. മേന്മുണ്ട എച്ച്.എസ്.എസിലെ പി.കെ.കൃഷ്ണദാസാണ് മേഘ്‌നയുടെ ഗുരു. ചടുലവും ഭാവനതീവ്രവുമായ ആഖ്യാനശൈലി കൊണ്ട് കാണികളെയും ജഡ്ജസിനെയും കയ്യിലെടുത്ത മേഘ്‌ന ഗോവിന്ദ് അടിച്ചെടുത്തത് ഇന്റര്‍സോണ്‍ കലോത്സവത്തില്‍ കഥാപ്രസംഗത്തില്‍ ഒന്നാം സ്ഥാനം. യുദ്ധത്തിന്റെയും ഹിറ്റ്ലറിന്റെ ഗ്യാസ് ചേമ്പറിന്റെയും കഥയാണ് മേഗ്‌ന വേദിയിലവതരിപ്പിച്ചത്. ഇത് രണ്ടാം തവണയാണ് ഇന്റര്‍സോണ്‍ കലോത്സവത്തില്‍ ഇതേ കഥപറഞ്ഞ് മേഘ്‌ന ഗോവിന്ദ് വിജയിയാകുന്നത്. ഇതിനു പുറമെ ആദ്യ ദിവസം നടന്ന ദേശഭക്തി ഗാനമത്സരത്തിലും മേഘ്‌നയുടെ ടീമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!