പുല്‍പ്പള്ളി: ശ്രീനാരായണ ഗുരുവിന്റെ ദൈവദശകത്തിലെ വരികള്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി പതിഞ്ഞ ഈണത്തില്‍ ചൊല്ലി 101 നര്‍ത്തകിമാര്‍ മോഹിനിയാട്ടത്തിന് ചുവട് വെച്ച വ്യത്യസ്ഥ ദൃശ്യാനുഭവം പുല്‍പ്പള്ളിയിലെ കലാസ്വാദകരെ വിസ്മയിപ്പിച്ചു. സീതാദേവി ക്ഷേത്രാങ്കണത്തിലായിരുന്നു പുല്‍പ്പള്ളി ചിലങ്ക നാട്യകലാക്ഷേത്രയുടെ മെഗാ മോഹിനിയാട്ട പ്രദര്‍ശനം.
ഏപ്രില്‍ 21 ന് കൊടുങ്ങല്ലൂരില്‍ 33 നര്‍ത്തകിമാര്‍ അണിനിരന്ന മെഗാ മോഹിയാട്ടം പരിപാടിയ്ക്ക് ഗിന്നസ് റെക്കോര്‍ഡെന്ന അംഗീകാരം ലഭിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ദൈവ ദശകത്തിന്റെ ആത്മീയ ഭാവങ്ങള്‍ ഒട്ടും ചോര്‍ന്നു പോകാതെ മുഖവും മുദ്രക്കൈകളും പാദങ്ങളും ചിട്ടപ്പെടുത്തിയ കലാപ്രവര്‍ത്തകരെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി. ഗിന്നസ് അംഗീകാരം നേടിയ പ്രകടനത്തില്‍ പങ്കാളികളായ ചിലങ്കയിലെ 33 കലാകാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസേ ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു. മാധ്യമ പ്രവര്‍ത്തകനായ ഗിരീഷ് കൃഷ്ണനാണ് ദൈവ ദശകത്തിന്റെ പുനരാവിഷ്‌കരണം നടത്തിയത്.