മേപ്പാടി കുന്നമംഗലം കുന്നില്‍ മരം കടപുഴകി വീണ് വീടിന്റെ പിന്‍ഭാഗം തകര്‍ന്നു. കുന്നത്തുപീടികയില്‍ ഹംസയുടെ വീടിനു മുകളിലാണ് ശക്തമായ കാറ്റില്‍ മരം വീണത്. ഈ സമയം വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നിരുന്ന വയലെള്ള് എന്ന വന്‍ മരമാണ് കടപുഴകി വീണത്. വന്‍മരം കടപുഴകി വീണ് അടുക്കളയടക്കം വീടിന്റെ പിന്‍ഭാഗവും സിമന്റ് ഷീറ്റുകളും തകര്‍ന്നു. മകളുടെ കുട്ടിയുടെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് ഹംസയും കുടുംബാംഗങ്ങളും തമിഴ്‌നാട് ദേവാലയില്‍ പോയിരിക്കുന്ന സമയത്താണ് സംഭവം. ഭിത്തികള്‍ക്കും വിള്ളല്‍ വീണിട്ടുണ്ട്. വീടിന് സമീപത്തു നിന്നിരുന്ന തെങ്ങ്, കമുക്, കാപ്പി, എന്നിവയൊക്കെ നശിച്ചു. മരത്തിന്റെ ഉടമയായ അയല്‍വാസി മരം മുറിച്ചു മാറ്റിക്കൊടുക്കാന്‍ തയ്യാറായിട്ടില്ല. സര്‍ക്കാരില്‍ നിന്നുള്ള സഹായം പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഹംസയുടെ കുടുംബം.
Sign in
Sign in
Recover your password.
A password will be e-mailed to you.