സര്‍വ്വരാജ്യ തൊഴിലാളി ദിനം; എങ്ങും മെയ്ദിന റാലികള്‍

0

കല്‍പ്പറ്റ: ഇന്ന് മെയ്ദിനം ലോകമെങ്ങും. തൊഴിലാളി വര്‍ഗം ഇന്ന് സര്‍വ്വരാജ്യ തൊഴിലാളി ദിനം ആചരിക്കുന്നു. മെയ്ദിനാചരണത്തിന്റെ ഭാഗമായി വിവിധ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രഭാതഭേരി, മെയ്ദിന റാലികള്‍, തൊഴിലാളികള്‍ക്കായി കലാകായിക മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. അമേരിക്കന്‍ ഷിക്കാഗോവില്‍ 8 മണിക്കൂര്‍ ജോലിക്കും തുല്യാവകാശങ്ങള്‍ക്കും വേണ്ടി പൊരുതി മരിച്ചവരുടെ ഓര്‍മ്മ പുതുക്കിയാണ് സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി തൊഴിലാളി വര്‍ഗം മെയ്ദിനം ആചരിക്കുന്നത്.

ബത്തേരി: ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് സംയുക്ത ട്രേഡ് യുണിയന്റെ നേതൃത്വത്തില്‍ ബത്തേരി ടൗണില്‍ റാലി സംഘടിപ്പിച്ചു.റാലിയില്‍ നിരവധി തൊഴിലാളികള്‍ പങ്കെടുത്തു. റ്റി പി വര്‍ഗ്ഗീസ്, സി കെ രാമചന്ദ്രന്‍, വി കെ അനൂപ്, ഇബ്രാംഹിം കൈതൊടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മാനന്തവാടി: മെയ് ദിനത്തോടനുബന്ധിച്ച് എസ്.ടി.യു.വിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ടൗണില്‍ മെയ് ദിന റാലി നടത്തി.ലീഗ് ഓഫീസ് പരിസരത്തു നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു.സി. കുഞ്ഞബ്ദുള്ള, പടയന്‍ റഷീദ്, ഇ.ബഷീര്‍, അബ്ദുള്‍ റസാഖ് പി, തുടങ്ങിയവര്‍ സംസാരിച്ചു.

പുല്‍പ്പള്ളി: ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് സംയുക്ത ട്രേഡ് യുണിയന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ടൗണില്‍ നടത്തിയ മെയ്ദിന റാലിയില്‍ 100 കണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. സി.പി.എം.ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ച റാലി ടൗണ്‍ ചുറ്റി സ്വതന്ത്ര്യ മൈതാനിയില്‍ സമാപിച്ചു. ട്രേഡ് യുണിയന്‍ നേതാക്കളായ അനില്‍ സി. കുമാര്‍, കെ.എല്‍ പൗലോസ്, കെ.കെ.അബ്രാഹം, എം.എസ് സുരേഷ് ബാബു, സണ്ണി തോമസ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!