മേയാന്‍വിട്ട പശുക്കളെ കടുവ ആക്രമിച്ചു

0

പുല്‍പ്പള്ളി കൊളവള്ളി കബനി തീരത്ത് മേയാന്‍ വിട്ട രണ്ട് കറവപശുക്കളെ കടുവ ആക്രമിച്ചു. കൊളവള്ളി ചൂരയ്ക്ക തടത്തില്‍ ബിജുവിന്റെ പശുക്കളെയാണ് കടുവ ആക്രമിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പശുവിനെ ആക്രമിക്കുന്നതു കണ്ട് കോളനിക്കാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന്് പശുവിനെ ഉപേക്ഷിച്ച് സമീപത്തെ കുറ്റിക്കാട്ടിലേക്ക് മാറുകയായിരുന്നു. ഒരു പശുവിന് ഗുരുതരമായും മറ്റൊരു പശുവിന് സാരമായും പരിക്കേറ്റു. കേരള കര്‍ണ്ണാടക വനപാലക ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയെങ്കിലും കടുവയുടെ സാന്നിധ്യം ഉള്ളതിനാല്‍ പശുവിന്റെ അടുത്ത് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. കടുവയെ പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടയില്‍ വനപാലകനായ മാനുവലിന് പരിക്കേറ്റു.

Leave A Reply

Your email address will not be published.

error: Content is protected !!