നായ്ക്കട്ടിയില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ ഉഗ്ര സ്‌ഫോടക വസ്തുക്കളുടെ ഉറവിടത്തെ കുറിച്ചും അതിന്റെ വ്യാപാരത്തെ കുറിച്ചും എന്‍.ഐ.എ അന്വേഷിക്കണമെന്ന് അന്താരാഷട്രീയ ഹിന്ദു പരിഷത്ത് വയനാട് ജില്ലാ കമ്മറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം സ്‌ഫോടക വസ്തുക്കള്‍ സാധാരണക്കാരുടെ കൈവശമെത്തിയാല്‍ അത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തിന് ഭീഷണിയാവുമെന്നും അനധികൃത വിപണനവും ഉപയോഗവും നടത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.