കുരങ്ങുപനി ;തിരുനെല്ലിയില്‍ വീണ്ടും മരണം

0

ബൈരക്കുപ്പയില്‍ താമസക്കാരനായ തിരുനെല്ലി ആത്താറ്റുകുന്ന് സ്വദേശി കുരങ്ങ് പനി ബാധിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മരിച്ചു. ആത്താറ്റുകുന്ന് സുധീഷ് (23)ആണ് മരിച്ചത്. ഈ മാസം 23ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുനീഷ് ഇന്നലെയാണ് മരിച്ചത്. മരണം കുരങ്ങ് പനിമൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.തിരുനെല്ലിയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കുരങ്ങുപനി മരണമാണ് സുനീഷിന്റെത്. തിരുനെല്ലി ആത്താറ്റുകുന്ന് സ്വദേശിയാണെങ്കിലും കര്‍ണാടകയിലെ ബൈരക്കുപ്പ ഹൊസള്ളിയിലാണ് ഇപ്പോള്‍ സുധീഷ് താമസിക്കുന്നത്. ഒരാഴ്ച മുമ്പാണ് പനി ബാധിച്ച സുധീഷിനെ ആശുപത്രിയില്‍ എത്തിച്ചത്. കര്‍ണാടകയില്‍ നിന്നാണ് കുരങ്ങുപനി പിടിപെട്ടതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍.

Leave A Reply

Your email address will not be published.

error: Content is protected !!