മൂപ്പൈനാട് പഞ്ചായത്തിലെ ചെല്ലങ്കോട് പ്രദേശത്ത് കാട്ടാനകള്‍ നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് പതിവ് സംഭവം. ഇതിനെതിരെ വനം വകുപ്പ് ഫലപ്രദമായ നടപടി സ്വീകരണമെന്ന് ആവശ്യം ശക്തമായി. ചെല്ലങ്കോട് സ്വദേശി സി എം ബാബുവിന്റെ കൃഷിയിടത്തിലെ അഞ്ചൂറില്‍പരം ഏത്തവാഴകളാണ് കഴിഞ്ഞ ദിവസം കാട്ടാനകള്‍ നശിപ്പിച്ചത്.പതിനായിരങ്ങളുടെ നഷ്ടമാണ് ഇതുമൂലം ബാബുവിനുണ്ടായത്.കാട്ടാനങ്ങള്‍ നാട്ടിലിറങ്ങി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നത് നിത്യസംഭവമായിട്ടും ഫലപ്രദമായ പ്രതിരോധ നടപടികള്‍ വനം വകുപ്പധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്ന് നാട്ടുകാരുടെ പരാതിയുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.