ഹൈടെക് നിറവില്‍ ആറാട്ടുതറ സ്‌കൂള്‍

0

സമ്പൂര്‍ണ്ണ ഹൈടെക് നിറവില്‍ മാനന്തവാടി ആറാട്ടുതറ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടറി വരെ ഒരേ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വം വിദ്യാലയങ്ങളില്‍ ഒന്നായ ആറാട്ടുതറ സ്‌കൂള്‍ നൂതന പദ്ധതികളുമായി വിഷന്‍ 2020 നെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞതായി മാനന്തവാടി നഗരസഭയും സ്‌കൂള്‍ അധികൃതരും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒന്‍പത് പതിറ്റാണ്ടായി കമ്പനികരയുടെ തീരത്ത് നിലകൊള്ളുന്ന ആറാട്ടുതറ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ ഒരേ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ തന്നെ അപൂര്‍വ്വം വിദ്യാലയങ്ങളിലൊന്നാണ്. എല്‍.കെ.ജി, യു.കെ.ജി, ശാസ്ത്ര സാങ്കേതിക മേഖലയുടെ വളര്‍ച്ചക്കായി അടല്‍ ടിങ്കറിംഗ് ലാബ്, അസാപ്പ് യൂണിറ്റിന്റെ തൊഴില്‍ അധിഷ്ടിത വിദ്യാഭ്യാസം, എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി, സ്‌കൗട്ട് & ഗൈഡ്, രാത്രി കാല പഠന ക്യാമ്പ്, 24 മണിക്കൂര്‍ ക്യാമറ നിരീക്ഷണം, തുടങ്ങി നിരവധി പദ്ധതികള്‍ക്കു പുറമെ നഗരസഭയുടെ സിവില്‍ സര്‍വ്വീസ് അക്കാദമി, വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം, കരാട്ടെ പരിശീലനം, എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം തുടങ്ങിയ പദ്ധതികളും പുതിയ അധ്യായന വര്‍ഷത്തില്‍ നഗരസഭ നടപ്പാക്കും. സ്‌കൂളില്‍ വിശാലമായ കളിസ്ഥലവും സ്‌പോട്‌സ് കോംപ്ലക്‌സും, സ്‌കൂള്‍ ബസ്സും ഉള്‍പ്പെടെ സംവിധാനങ്ങള്‍ ഒരുക്കാന്‍ പി.ടി.എ.യും ത്രിതല പഞ്ചായത്തുകളുടെ സഹകരത്തോടെ നടപ്പാക്കി പുതിയ അധ്യായന വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞതായി സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, വാര്‍ഡ് കൗണ്‍സിലര്‍ സ്മിത അനില്‍കുമാര്‍, പ്രിന്‍സിപ്പാള്‍ ഇ.കെ.പ്രകാശന്‍, പി.ടി.എ.പ്രസിഡണ്ട് കെ.ജി.സുനില്‍, കെ.എ. വില്‍സണ്‍, എം.ജെ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!