മത്സ്യത്തിന് പൊള്ളുന്ന വില

0

ചിക്കന് പുറമെ മത്സ്യത്തിനും പൊള്ളുന്ന വില. വിലക്കൂടുതലിന് പുറമെ മത്സ്യത്തിന്റെ വരവും കുറഞ്ഞു. വില കൂടിയതോടെ കുടുംബ ബഡ്ജറ്റുകളും താളം തെറ്റുന്നു. മത്സ്യത്തിന്റെ വരവ് കുറഞ്ഞതും കടലില്‍ മീന്‍ പിടിക്കാന്‍ പോകാന്‍ കഴിയാത്തതും വില വര്‍ദ്ധനവിന് കാരണമാവുന്നതായി വ്യാപാരികളും പറയുന്നു. ഒരു നേരം ഭക്ഷണമുണ്ണാന്‍ മലയാളിക്ക് ഒരു കഷ്ണം മീനില്ലാതെ കഴിയില്ല എന്നത് വെറെ കാര്യം പക്ഷെ ഇന്ന് ഒരു കഷണം മീനിന് പൊള്ളുന്ന വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. 200 രൂപയില്‍ കുറഞ്ഞ വിലയ്ക്ക് മത്സ്യങ്ങള്‍ കിട്ടാനില്ല.

അയിലക്ക് ഇന്നത്തെ വില 200 രൂപയാണ്. മത്തിക്കും കിളിമീനിനും രൂപ 160 കൊടുക്കണം അല്‍പം രുചിയേറും ചെമ്മീന്‍ കഴിക്കണമെന്ന് കരുതിയാലോ കൊടുക്കണം രൂപ 360. കടല്‍ മത്സ്യങ്ങള്‍ ഇപ്പോള്‍ വരവും കുറവാണ്. കൂടാതെ മീന്‍ പിടിക്കാന്‍ കടലില്‍ പോകാന്‍ കഴിയാത്തതും വില കൂടാന്‍ കാരണമായതായി കച്ചവടക്കാര്‍ പറയുന്നു. പുഴ മത്സ്യങ്ങള്‍ക്കും വില കുറവില്ല 160 മുതല്‍ 240 രൂപ വരെ വില കൊടുക്കണം പുഴ മത്സ്യം കിട്ടാന്‍. എന്നാല്‍ ചിക്കന്‍ വാങ്ങാമെന്ന് കരുതിയാലോ ഒരു കിലോ ചിക്കന്‍ 180 രൂപയാണ് ഇപ്പോഴത്തെ വില. സാധാരണക്കാരന് മീന്‍ വില താങ്ങാവുന്നതിലുമപ്പുറമാണെന്നത് ഒരു വസ്തുതയാണ്. ചിക്കന് പുറമെ മത്സ്യത്തിനും വില കൂടിയതോടെ മീനില്ലാതെ ഒരു നേരത്തെ ഭക്ഷണമുണ്ണാന്‍ ശീലിച്ച മലയാളിക്ക് ഇനി ചെറിയ വിലക്ക് കിട്ടുമെങ്കില്‍ പച്ചക്കറി തന്നെ ശരണം.

Leave A Reply

Your email address will not be published.

error: Content is protected !!