പീഢാനുഭവ സ്മരണയില്‍ കുരിശുമല കയറ്റം
പീഢാനുഭവ സ്മരണയില്‍ പിലാക്കാവ് സെന്റ് ജോസഫ് ദേവാലയത്തിലെ 62-ാമത് കുരിശിന്റെ വഴി. ഇടതൂര്‍ന്ന വനത്തിലൂടെ മൂന്ന് കിലോമീറ്ററിലധികം കുന്നില്‍ മുകളിലേക്കുള്ള യാത്ര വയനാട്ടിലെ അറിയപ്പെടുന്ന പാപ പരിഹാര യാത്ര കൂടിയാണ്. പ്രളയം നാശം വിതച്ച പിലാക്കാവിനും പരിസര പ്രദേശങ്ങള്‍ക്കും ആത്മനിര്‍വൃതിയുടെതു കൂടിയായി കുരിശുമല കയറ്റം.
യേശുദേവന്റെ പീഢാനുഭവ സ്മരണ പുതുക്കി ഇടതൂര്‍ന്ന വനത്തിലൂടെ മൂന്ന് കിലോമീറ്റര്‍ കുത്തനെയുള്ള കുരിശുമല കയറ്റം അതാണ് വയനാട് പിലാക്കാവ് കമ്പമലയിലേക്കുള്ള കുരിശിന്റെ വഴി.പിലാക്കാവ് സെന്റ് ജോസഫ് ദേവാലയത്തില്‍ നിന്നും വലിയ മരക്കുരിശുമേന്തിയുള്ള 62-ാമത് കുരിശുമല കയറ്റമാണ് ഇത്തവണ നടന്നത്. പള്ളി വികാരി അബ്രഹാം ആകശാലയില്‍ ആശീര്‍വാദം നല്‍കി രാവിലെ 8.30 ന് ദേവാലയത്തില്‍ നിന്നും പുറപ്പെട്ട പാപപരിഹാര യാത്ര ഉച്ചക്ക് 12.30 തോടെയാണ് കുന്നില്‍ മുകളിലെത്തിയത്. അവിടെ ചുമന്ന് കയറ്റിയ കുരിശ് സ്ഥാപിച്ച് കുരിശില്‍ വിശ്വാസികള്‍ മുത്തമിട്ടതിനു ശേഷമാണ് തിരിച്ച് മലയിറക്കം നടത്തിയത്. ഫാദര്‍ സാജു അരൈശേരിയില്‍ മല കയറ്റത്തിന് നേതൃത്വം നല്‍കി. മലയടിവാരത്ത് നേര്‍ച്ച ഭക്ഷണവും നല്‍കി. പ്രളയം നാശം വിതച്ച പിലാക്കാവിലും പരിസര പ്രദേശങ്ങളിലും ആത്മനിര്‍വൃതിയുണ്ടാക്കുന്നതായിരുന്നു ഇത്തവണത്തെ കുരിശിന്റെ വഴി.