കനത്തമഴയില്‍ വീട് തകര്‍ന്നു
കാട്ടിക്കുളം: അപ്രതീക്ഷ കാറ്റിലും മഴയിലും കാട്ടിക്കുളം പുഴവയലില്‍ വീട് തകര്‍ന്നു. പുഴവയല്‍ ശ്രീഭവന്‍ നന്ദീനിയുടെ വീടിന്റെ മുന്‍ഭാഗമാണ് തകര്‍ന്നത് കഴിഞ്ഞ ദിവസം വൈകുന്നേരത്തെ കാറ്റില്‍ ഇരുമ്പ് കമ്പികളടക്കമുള്ളവ പൊട്ടി പുറത്തേക്ക് വീണു കമ്പി കഴുക്കോലുകളും കാറ്റില്‍ വളഞ്ഞ് നിലയിലാണ്. കഴിഞ്ഞ പ്രളയ ദുരന്തത്തില്‍ വീട് ആഴ്ച്ചകളോളം വെള്ളം മുങ്ങിയ നിലയിലായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഏത് സമയത്തും വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശമായതിനാല്‍ മാറ്റി പാര്‍പ്പിക്കാന്‍ റവന്യൂ വകുപ്പിന്റെ പത്ത് ലക്ഷം രൂപ സഹായം കാത്തിരിക്കുകയാണ് കുടുംബം. ഇന്നലെ സന്ധ്യയോടെ വീശിയ കാറ്റിലാണ് ഷീറ്റും കമ്പികളും ഓടുകളടക്കം ഇളകി പുറത്തേക്ക് വീണത് ഒരു ദുരന്തത്തില്‍ നിന്ന് മറ്റൊരു ദുരന്തമാണ് കുടുംബം അനുഭവിക്കുന്നത്.