കനത്തമഴ ആലിപ്പഴ വര്‍ഷം
വേനല്‍ മഴ മാനന്തവാടിയില്‍ ആലിപ്പഴ വര്‍ഷവും നാശനഷ്ടങ്ങളും. വ്യാഴാഴ്ച വൈകിട്ടോടെ ആഞ്ഞടിച്ച വീശിയ കാറ്റിലും ആലിപ്പഴത്തോടെ പെയ്ത മഴയിലുമാണ് വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായത്. ശക്തമായ ആലിപ്പഴ വര്‍ഷത്തോടെ മാനന്തവാടിയില്‍ വേനല്‍മഴ. വ്യാഴാഴ്ച വൈകുന്നേരം 4.30 മുതല്‍ അഞ്ച് വരെ പെയ്ത മഴ വിവിധയിടങ്ങളില്‍ നാശം വിതച്ചു. മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ മേല്‍ക്കൂര കനത്ത മഴയിലും കാറ്റിലും തകര്‍ന്നു. കാറ്റില്‍ ഗ്രന്ഥാലയത്തിന്റെ മേല്‍ക്കൂരയുടെ അലൂമിനിയം ഷീറ്റുകള്‍ പറന്നു പോയി. ശക്തമായ കാറ്റില്‍ ജനല്‍ പാളികള്‍ തകര്‍ന്നിട്ടുണ്ട്. മാനന്തവാടി സെയ്ന്റ് ജോര്‍ജ് യാക്കോബായ പളളിയുടെ പാരപ്പറ്റ് മഴയില്‍ തകര്‍ന്നു. പലയിടത്തും വ്യാപക കൃഷി നാശവും ഉണ്ടായി. വിവിധയിടങ്ങളില്‍ ഏറെ നേരം വൈദ്യുതിയും തടസ്സപ്പെട്ടു. എടവക കാക്കഞ്ചേരിയില്‍ ഇടിമാലിയല്‍ സണ്ണിയുടെ വീടിന് മുകളില്‍ മരം കടപുഴകി വീണു. കമുക്, മഹാഗണി എന്നിവ ഒരുമിച്ച് വീടിന് മുകളില്‍ വീഴുകയായിരുന്നു. സമീപത്തെ പ്ലാവും വീടിന് മുകളിലേക്ക് കടപുഴകി വീണു.സണ്ണിയുടെ അമ്മയും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും അപകടമൊന്നും ഉണ്ടായില്ല. കാറ്റിലും മഴയിലും മാനന്തവാടി താലൂക്കില്‍ വന്‍ കൃഷി നാശവും ഉണ്ടായിട്ടുണ്ട് കൃഷി വകുപ്പ് അധികൃതര്‍ കൃഷി നാശത്തിന്റെ കണക്ക് ശേഖരിച്ചു വരുന്നു.