ഇനി പുതിയ ഭാരവാഹികള്‍
വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളമുണ്ട യൂണിറ്റ് ജനറല്‍ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി ഹാളില്‍ പരിപാടി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് ജോജിന്‍ ടി.ജോയ് ഉദ്ഘാടനം ചെയ്തു. ടി.അബ്ദുള്ള അധ്യക്ഷനായിരുന്നു. സംസ്ഥാന കൗണ്‍സില്‍ അംഗം.കെ ഉസ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. കമ്പ അബ്ദുള്ള,മഹേഷ്,മമ്മൂട്ടി ചമയം, തുടങ്ങിയവര്‍ സംസാരിച്ചു.അബ്ദുള്‍ മുജീബിനെ പ്രസിഡണ്ടായും,ജെശുദാസ് എം.എസ് സെക്രട്ടറിയായും.ഇബ്രാഹിം മണിമ ട്രഷററായും പുതിയ കമ്മിറ്റി നിലവില്‍ വന്നു.