നിരോധിത പുകയില ഉല്‍പ്പന്നത്തിന്റെ വന്‍ശേഖരം പിടികൂടി

0

മുത്തങ്ങയില്‍ നിരോധിത പുകയില ഉല്‍പ്പന്നത്തിന്റെ വന്‍ ശേഖരം പിടികൂടി.വാഹന പരിശോധനക്കിടെയാണ് പച്ചക്കറി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഹാന്‍സ് എക്സൈസ് പിടികൂടിയത്.18000 പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്.ഇതിന് ഓപ്പണ്‍ മാര്‍ക്കറ്റില്‍ 9 ലക്ഷം രൂപ വിലമതിക്കും.സംഭവവുമായി ബന്ധപ്പെട്ട് വാഹന ഡ്രൈവറും പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശിയുമായ സുബൈര്‍(37) നെ കസ്റ്റഡിയിലെടുത്തു.ഇയാള്‍ ഓടിച്ചിരുന്ന പിക്കപ്പ് ജീപ്പില്‍ പച്ചക്കറി ചാക്കുകള്‍ക്കിടയിലാണ് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് സൂക്ഷിച്ചിരുന്നത്.മൈസൂരില്‍ നിന്നും പെരുമ്പാവൂരിലേക്കാണ് ഹാന്‍സ് കൊണ്ടു പോകുന്നതെന്ന് ചോദ്യം ചെയ്യലില്‍ സുബൈര്‍ പറഞ്ഞു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി.എം മജുവിന്റെ നേതൃത്വത്തില്‍ പി.ഇ.ഒമാരായ റ്റി.എ.പ്രകാശന്‍,എ.എം.ലത്തീഫ്, കെ.റഷീദ് എന്നിവരാണ് ഹാന്‍സ് പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!