മകന്റെ വിവാഹ ഒരുക്കത്തിനിടെ പിതാവ് മരിച്ചു

0

മകന്റെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെ വീടിന്റെ ടറസില്‍ നിന്നും വീണ് മദ്ധ്യ വയസ്‌ക്കന്‍ മരിച്ചു. കല്‍പ്പറ്റ ബൈപ്പാസിന് സമീപം പുല്‍പ്പാറ വാലത്ത് കൃഷ്ണന്‍ (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. ഈ മാസം 20 ന് മകന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇതിന് മുന്നോടിയായി വീടിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനിടെ ടറസില്‍ നിന്നും കാല്‍ തെന്നി വീഴുകയായിരുന്നു. മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.

error: Content is protected !!