കുടിവെള്ളമില്ലെങ്കില്‍ വോട്ട് ചെയ്യില്ല
കുടിവെള്ളത്തിനായി മുരിക്കുന്തേരി കോളനിവാസികള്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. മാറിമാറി ഭരിക്കുന്നവരോട് ആവശ്യം പറഞ്ഞ് മടുത്തു. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് പ്രശ്നത്തിന് പരിഹാരംകാണാന്‍ സാധിക്കുമോ എന്നാണ് കോളനിവാസികള്‍ ശ്രമിക്കുന്നത്. കുടിവെള്ളപദ്ധതിയുടെ ഭാഗമായി 2016-17 വര്‍ഷത്തില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്ക് നോക്കുകുത്തിയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രദേശത്ത് കിണര്‍ കുഴിച്ചിരുന്നെങ്കിലും ഫെബ്രുവരിയാവുമ്പോഴേക്കും കിണറിലെ വെള്ളവും വറ്റും. വര്‍ഷങ്ങളായി വോട്ടു ചോദിച്ചെത്തുന്നവര്‍ തങ്ങളെ കബളിപ്പിക്കുകയാണെന്നും തോറ്റവരും ജയിച്ചവരും പിന്നീട് തിരിഞ്ഞുനോക്കില്ലെന്നും കോളനിവാസികള്‍ പറയുന്നു. അതുകൊണ്ട് ഇത്തവണ വോട്ട് ബഹിഷ്‌കരിച്ച് പ്രതിഷേധമറിയിക്കാനാണ് കോളനിവാസികളുടെ തീരുമാനം.
കഴിഞ്ഞദിവസമാണ് കോളനിയില്‍ ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ജീവന്റെ നിലനില്പിന് ആവശ്യമായ ശുദ്ധജല സംവിധാനം നല്‍കാത്ത മാറിമാറി വരുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും മുരിക്കുന്തേരി കോളനിയില്‍ ദയവുചെയ്ത് വോട്ടുചോദിച്ച് വരരുത് -ഇതാണ് അതിലെ ഉള്ളടക്കം. എല്ലാവിഭാഗം ജനങ്ങളെയും ജനാധിപത്യസംവിധാനം വിനിയോഗിക്കാന്‍ ബോധവത്കരിക്കുന്ന ജില്ലാഭരണകൂടം ഇടപെട്ട് തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നാണ് കോളനിവാസികളുടെ പ്രതീക്ഷ. എന്താലായും കുടിവെള്ളപ്രശ്‌നത്തിന് ശാശ്വതപരിഹാരമുണ്ടായില്ലെങ്കില്‍ ഇത്തവണ പോളിങ് ബൂത്തിലേക്കില്ലെന്ന ഉറച്ച തീരുമാനത്തില്‍ത്തന്നെയാണ് കോളനിയിലുള്ളവര്‍