വീടിനുനേരെ കാട്ടാന ആക്രമണം
കാട്ടിക്കുളം:അരണപ്പാറയില്‍ വീടിനുനേരെ കാട്ടാനയുടെ ആക്രമണം. വീടിന്റെ മുന്‍ഭാഗം കാട്ടാന കുത്തിപ്പൊളിച്ചു. അരണപ്പാറ ചീനിക്കല്‍ കദീജയുടെ വീടിനു നേരെയാണ് ആക്രമണം. പുലര്‍ച്ചെ 5 മണിക്കുണ്ടായ സംഭവത്തില്‍ വീടിന്റെ ചുമര്‍ തകര്‍ന്നു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും തകര്‍ത്തിട്ടുണ്ട്. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി ബാലകൃഷ്ണന്‍, ഒ.പി ഹസന്‍, സെക്ഷന്‍ ഫോറസ്റ്റര്‍ സുനില്‍ കുമാര്‍, പ്രകാശന്‍ എന്നിവരുമായി ചര്‍ച്ച നടത്തി ഓട്ടോറിക്ഷയുടെ കേടുപാടുകള്‍ നീക്കാന്‍ നഷ്ടപരിഹാരം നല്‍കുന്നതിന് തീരുമാനമായി. പ്രദേശത്ത് ആനയെ പ്രതിരോധിക്കാന്‍ കാവല്‍ ഏര്‍പ്പെടുത്താനും തീരുമാനമായി.
താൽക്കാലികമായ പരിഹാരമല്ല വേണ്ടത്. സാക്ഷതമായ പരിഹാരം .