ആദിവാസി കുറിച്ച്യ വിഭാഗത്തില്‍ നിന്നും ചരിത്രത്തിലാദ്യമായി സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410 -ാം റാങ്ക് കരസ്ഥമാക്കിയ വയനാട് പൊഴുതന സ്വദേശി ശ്രീധന്യ വയനാടന്‍ ജനതക്ക് അഭിമാന മുഹൂര്‍ത്തമാണ് സമ്മാനിച്ചതെന്ന് കേരള കര്‍ഷക മുന്നണി. ആര്‍ക്കും ഏത് ഉയര്‍ന്ന തലത്തില്‍ എത്തിച്ചേരാന്‍ സാധിക്കും എന്നതിന്റെ ഉദാഹരണമാണ് ശ്രീധന്യ എന്ന് കര്‍ഷക മുന്നണി നേതാവ് പി.എം ജോയി പറഞ്ഞു. കര്‍ഷക മുന്നണി ചെയര്‍മാന്‍ പി.എം.ജോയി ശ്രീധന്യയെ പൊന്നാടയണിച്ച് ആദരിച്ചു. ഡോ. പി ലക്ഷ്മണന്‍, ഡോ. ബഞ്ചമിന്‍ ഈശോ, കേശവന്‍ ചെട്ടി, എം.ജെ ചാക്കോ, വി.എം വര്‍ഗീസ് എന്നിവരും പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.