മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരണം
തലപ്പുഴ ഗോദാവരി പണിയകോളനിയിലെ രമേശന്‍-സുനിത ദമ്പതികളുടെ നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസം കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നതിനിടെ പാല്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ മാനന്തവാടി ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. രമേശന്‍-സുനിത ദമ്പതികളുടെ ഏക മകളാണ് മരണപ്പെട്ടത്. പ്രസവവും മറ്റും കര്‍ണ്ണാടക അതിര്‍ത്തിയിലെ സുനിതയുടെ വീട്ടില്‍ വെച്ചായിരുന്നു നടന്നത്. തുടര്‍ന്ന് രണ്ട് മാസം മുമ്പാണ് ഇവര്‍ ഗോദാവരി കോളനിയിലെത്തിയത്. ജില്ലാശുപത്രിയില്‍ ഫോറന്‍സിക് സര്‍ജന്‍ അവധിയിലായതിനാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമെന്നാണ് ലഭിക്കുന്ന വിവരം.