മേപ്പാടി: വയനാട് ഡി.എം.വിംസ് മെഡിക്കല്‍ കോളേജിലെ ആദ്യ ബാച്ചില്‍പ്പെട്ട 130 പേരുടെ എം.ബി.ബി.എസ് ബിരുദദാനം കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വ്വഹിച്ചു. പിന്നോക്ക ജില്ലയായ വയനാടിന് ഈ നേട്ടത്തില്‍ അഭിമാനിക്കാമെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന ജസ്റ്റിസ് സദാശിവം പറഞ്ഞു. ഒരേ സമയം എട്ടോ പത്തോ പേര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ താന്‍ മുമ്പ് വിതരണം നടത്തിയിട്ടുണ്ട്. എന്നാല്‍ 130 പേര്‍ക്ക് ഒരേ സമയം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടത്തേണ്ടി വന്നത് തന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ എം.കെ.സി. നായര്‍, പ്രൊഫ.ആന്റണി സില്‍വന്‍ ഡിസൂസ, ഡി.എം.വിംസ് ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.വി.അന്‍വര്‍.എം.പി, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയ ഭരണസാരഥികളും ജനപ്രതിനിധികളും എല്ലാ മടങ്ങിയ പ്രൗഡമായ സദസ്സിനു മുമ്പിലായിരുന്നു ബിരുദദാനച്ചടങ്ങ്.