അസ്വാഭാവിക മരണത്തിന് കേസെടുത്തു
ബസ് തൊഴിലാളിയുടെ അസ്വാഭാവിക മരണം. മാനന്തവാടി പോലീസ് കേസെടുത്തു. സ്വകാര്യ ബസ് തൊഴിലാളി തോണിച്ചാല്‍ ആലക്കണ്ടി പ്രകാശനാണ് കഴിഞ്ഞ രാത്രി ജില്ലാ ആശുപത്രിയില്‍ മരിച്ചത്. 48 വയസായിരുന്നു. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന പ്രകാശനെ ചിലര്‍ മര്‍ദ്ദിച്ചതായി ആരോപണമുണ്ട്. വീട്ടിലെത്തിയ ഉടന്‍ നെഞ്ചുവേദന അനുഭവപ്പെട്ട പ്രകാശനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം പോസ്റ്റുമോര്‍ട്ടത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി.