ഉപജീവനമാര്‍ഗ്ഗമടഞ്ഞു; കുറുവാ ദ്വീപ് പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്

0

മാനന്തവാടി: പ്രളയത്തെ തുടര്‍ന്നുണ്ടായ കാര്‍ഷികമേഖലയിലെ പ്രതിസന്ധിക്ക് പുറമെ വരള്‍ച്ചയും പിടിമുറുക്കിയ സമയത്ത് വനമേഖലയോട് ചേര്‍ന്ന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു പൂട്ടിയതോടെ പട്ടിണിയിലായ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം രൂപീകരിച്ച സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി നിയമ നടപടികള്‍ക്ക് പുറമെ പ്രക്ഷോഭവും നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുറുവാ ദ്വീപിനെ മാത്രം ആശ്രയിച്ച് 300 ഓളം കുടുംബങ്ങള്‍ വിവിധ മേഖലയിലായി ഉപജീവനം തേടുന്നുണ്ട്. ഇവരെല്ലാം കൃഷി അസാധ്യമായ സാഹചര്യത്തില്‍ വിനോദ സഞ്ചാരമേഖലിയലെത്തിപ്പെട്ടവരാണ്.കൃഷിയിലേക്ക് ഇനിയൊരു തിരിച്ചു പോക്ക് അസാധ്യമാണെന്നിരിക്കെ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് പുറത്തിറക്കിയ നിരോധനം ഇത്രയും കുടുംബങ്ങളെ പട്ടിണിയിലേക്കും ആത്മഹതക്യയിലേക്കും തള്ളി വിടും.ഈസാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം സര്‍വ്വകക്ഷി ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.ആദ്യഘട്ടമായി ഏപ്രില്‍ 4 ന് രാവിലെ 9.30 ന് മാനന്തവാടിയില്‍ വെച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോവുമെന്നും ഭാരവാഹികളറിയിച്ചു.സണ്ണി ജോര്‍ജ്ജ്(ചെയര്‍മാന്‍)രാധാകൃഷ്ണന്‍(വൈസ് ചെയര്‍മാന്‍), ഹക്കീം(കണ്‍വീനര്‍), ജവാദ് കെ പി (ട്രഷറര്‍) എന്നിവരെ ഉള്‍പ്പെടുത്തി 29 അംഗ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. സണ്ണി ജോര്‍ജ്ജ്, രാധാകൃഷ്ണന്‍, ജവാദ് കെ പി,സന്തോഷ് സി ജി, ഷിനോജ് പുതുശ്ശേരിയത്ത്, ജോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!