പോലീസുകാരനെ ആക്രമിച്ചതിന് നാലര വര്‍ഷം തടവ്
വാഹന പരിശോധനക്കിടെ പോലീസുകാരനെ ആക്രമിച്ച കേസില്‍ 5 പേരെ ശിക്ഷിച്ചു. പേരാവൂര്‍ സ്വദേശികളായ സിറാജ്, എം സുരേഷ്, പി കരീം, സത്യന്‍, സുരേഷ് എന്നിവരെയാണ് വിവിധ വകുപ്പുകളിലായി നാലര വര്‍ഷം തടവും പിഴയും മാനന്തവാടി അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി സെയ്തലവി ശിക്ഷ വിധിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവം. പക്രന്തളത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസുകാരനെ പരിക്കേല്‍പ്പിച്ച് വാഹനവുമായി കടന്ന് പോവുകയായിരുന്നു. വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ.