ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി യാത്രയയപ്പ് സംഘടിപ്പിച്ചു
വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി യാത്രയയപ്പ് സംഘടിപ്പിച്ചു. പരിപാടി ഹെഡ്മാസ്റ്റര്‍ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എ മണികണ്ഠന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. അധ്യാപകരായ ഫൈസല്‍, സിദ്ദീഖ്, രേഷ്മ രവീന്ദ്രന്‍, ഷാജു ടിവി, സ്‌കൂള്‍ ലീഡര്‍ അഷ്മിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രശ്നോത്തരി നിര്‍മ്മാണം, ഊര്‍ജ്ജ സംരക്ഷണ ക്ലാസ് പ്രവര്‍ത്തനങ്ങള്‍, തുടങ്ങി വിവിധ വിഷയങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ ചടങ്ങും നടന്നു.