തൃശ്ശിലേരിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. കടക്കെണിമുലം കാട്ടിക്കുളം തൃശ്ശിലേരി ആനപ്പാറയിലാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. ആനപ്പാറ ദാസിനിവാസില്‍ ടി.വി കൃഷ്ണകുമാറാണ് മരിച്ചത്. 55 വയസ്സായിരുന്നു. ഇന്ന് കാലത്ത് എട്ട് മണിയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കൃഷണകുമാറിന് ഏഴരലക്ഷത്തോളം രൂപ കടമുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.