നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍

0

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ (മാര്‍ച്ച് 28) തുടങ്ങും. പത്രികകള്‍ ഏപ്രില്‍ നാലുവരെ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ സ്വീകരിക്കും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് പത്രിക സ്വീകരിക്കുക. റിട്ടേണിങ് ഓഫീസറുടെ കാര്യാലയത്തിന് നൂറുമീറ്റര്‍ പരിധിക്കുള്ളില്‍ മൂന്നു വാഹനങ്ങള്‍ക്കു മാത്രം സ്ഥാനാര്‍ത്ഥിയെ അനുഗമിക്കാം. വരണാധികാരിയുടെ ഓഫീസിനുള്ളില്‍ സ്ഥാനാര്‍ത്ഥി അടക്കം അഞ്ചുപേര്‍ക്കു മാത്രമാണ് പ്രവേശനം. ഇതു നിരീക്ഷിക്കാന്‍ ഡി.വൈ.എസ്.പിയുടെ റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്. ചട്ടലംഘനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായെടുക്കും. നാമനിര്‍ദേശ പത്രികയോടൊപ്പം ഇത്തവണ സ്ഥാനാര്‍ത്ഥിയുടെ സ്റ്റാമ്പ് സൈസ് ഫോട്ടോ കൂടി സമര്‍പ്പിക്കണം. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിനു നടക്കും. എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി. ഏപ്രില്‍ 23ന് വോട്ടെടുപ്പും മെയ് 23ന് വോട്ടെണ്ണലും നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!