കല്‍പ്പറ്റ: പൊതു തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ വോട്ടര്‍മാരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ ജില്ലാ ഇലക്ഷന്‍ വിഭാഗം മാനന്തവാടിയില്‍ തിരഞ്ഞെടുപ്പ് സന്ദേശ ബോധവല്‍ക്കരണ യാത്ര സംഘടിപ്പിച്ചു. സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപേഷന്‍ പ്രോഗ്രിന്റെ (സ്വീപ്) ഭാഗമായാണ് പരിപാടി. ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എല്ലാവിഭാഗം ജനങ്ങളും സമ്മതിദാന അവകാശം ഫലപ്രദമായി വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. കളക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് ഇ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി, സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ എന്‍.ഐ. ഷാജു എന്നിവര്‍ സംസാരിച്ചു. സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, എ.എസ്.പി വൈഭവ് സക്സേന, ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) എന്‍. റംല, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) റോഷ്‌നി നാരായണന്‍ എന്നിവര്‍ പങ്കെടുത്തു. വോട്ടിങ് യന്ത്രം പരിചയപ്പെടുത്തല്‍, വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ തിരഞ്ഞെടുപ്പ് സന്ദേശ ബോധവല്‍ക്കരണ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.