കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

0

ബത്തേരി റെയിഞ്ചില്‍ നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷനു കീഴില്‍ വരുന്ന വെള്ളക്കോട് വനമേഖലയിലാണ് തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെ കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 47 വയസ്സുള്ള കൊമ്പനാണ് ചരിഞ്ഞത്. തുടര്‍ന്ന് സ്ഥലത്തെത്തിയ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.കെ. ആസിഫ്, ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ, ബത്തേരി റെയിഞ്ചര്‍ രമ്യ രാഘവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂവെന്ന് റെയിഞ്ചര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!