യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചു; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
മാനന്തവാടി വരടിമൂല പേടാപ്പാട്ട് സജിയുടെ ഭാര്യ സൗമ്യ (34) യെ ആണ് വീടിനു സമീപത്തെ തോട്ടത്തില്‍ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കോട്ടത്തറ തെക്കുംതറ സ്വദേശിയാണ് സൗമ്യ. സൗമ്യയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് സജി. ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്. ഏയ്ഞ്ചല്‍, എബിന്‍ എന്നിവരാണ് മക്കള്‍. സൗമ്യയുടെ മരണത്തില്‍ ദുരൂഹതയെന്ന് പറഞ്ഞ് ബന്ധുക്കള്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മൃതദേഹം തെക്കുംതറയില്‍ സൗമ്യയുടെ വസതിയിലേക്ക് കൊണ്ടുപോയി.