മാനന്തവാടി പരിയാരംകുന്ന് സമ്പൂര്‍ണ്ണ വൈദ്യുതീകൃത ഡിവിഷന്‍
മാനന്തവാടി നഗരസഭ പരിയാരംകുന്ന് ഡിവിഷന്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണ ഡിവിഷനായി. 62 സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചാണ് ഡിവിഷന്‍ മുഴുവന്‍ വൈദ്യുതി വെളിച്ചമെത്തിച്ചത്. നഗരസഭയുടേയും വ്യക്തികളുടേയും സഹായത്തോടെയായിരുന്നു സമ്പൂര്‍ണ്ണ വൈദ്യുതീകരണം. വാര്‍ഡിലെ കോളനികള്‍ക്ക് സമീപം പ്രധാനപ്പെട്ട കവലകളിലും റോഡ് അരികുകളിലുമാണ് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. നഗരസഭയുടെയും വാര്‍ഡിലെ ചില വ്യക്തിത്വങ്ങളുടെയും സഹായത്താടെയാണ് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞതെന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ പി.വി.ജോര്‍ജ് പറഞ്ഞു.