ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു
പ്രസവിച്ചത് പടിഞ്ഞാറത്തറ കാവര കോളനിയിലെ അമ്മിണിയുടെ മകള്‍ 33 കാരി സരിത. സംഭവം ഇന്ന് രാവിലെ തേറ്റമലക്ക് സമീപം വെച്ച്. ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ സരിത ജില്ലാ ആശുപത്രിയില്‍ സുഖചികിത്സയില്‍. സരിതയെ കൊണ്ട് വന്ന ഓട്ടോ ഡ്രൈവറുടെയും സമീപത്തെ ഒരു വീട്ടമ്മയുടെയും സന്ദര്‍ഭോചിതമായ ഇടപെടലാണ് സരിതയും കുഞ്ഞും സുഖമായിരിക്കുന്നത്.
എടവക രണ്ടേ നാല്‍ ചെറുവയല്‍ കോളനിയിലെ സുരേഷിന്റെ ഭാര്യയാണ് സരിത. പടിഞ്ഞാറത്തറയിലെ കാവര കോളനിയില്‍ നിന്നും പ്രസവ വേദനയെ തുടര്‍ന്ന് പടിഞ്ഞാറത്തറ സ്വദേശിയായ സനോജിന്റെ ഓട്ടോറിക്ഷയില്‍ വെള്ളമുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകും വഴി തേറ്റമലക്ക് സമീപം ഓട്ടോറിക്ഷയില്‍ വെച്ച് പ്രസവിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ സനോജും സമീപത്തെ വീട്ടുകാരനായ മാനന്തവാടി ജില്ലാ ആശുപത്രി എച്ച്.എം.സി.അഗവുമായ കേളോത്ത് അബ്ദുള്ളയുടെ ഭാര്യ സുമൈയ്യയുടെയും സന്ദര്‍ഭോചിതമായ ഇടപ്പെടലുകളുടെ സാഹചര്യത്തില്‍ സരിതയും കുഞ്ഞും ജില്ലാ ആശുപത്രിയില്‍ സരിതയും കുഞ്ഞും സുഖമായി കഴിയുന്നു. ഓട്ടോയില്‍ സുഖ പ്രസവിച്ചതിനാല്‍ കുഞ്ഞിന് ഓട്ടോയുടെ പേരായ പൊന്‍മണി എന്ന് പേരിടുമെന്ന് സരിതയുടെ ഭര്‍ത്താവ് സുരേഷ് പറഞ്ഞു.