കൃഷി ഓഫീസ് ജീവനകാരനെതിരെ പരാതി
തൊണ്ടര്‍നാട് കൃഷി ഓഫീസ് ജീവനകാരനെതിരെ പരാതിയുമായി പാടശേഖര സമിതിയും കര്‍ഷകരും. പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പുതുശ്ശേരി പാടശേഖര സമിതിയും കര്‍ഷകരും മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ജീവനകാരനെതിരെ വിജിലന്‍സിനെ സമീപിക്കാനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍. വാര്‍ത്താ സമ്മേളനത്തില്‍ എം.ടി മാത്യു, ഷെല്ലി ഫിലിപ്പ്, ജോസഫ് മക്കോളില്‍, പി.ജി. ജയരാജന്‍, കെ.വി അഭിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തൊണ്ടര്‍നാട് കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് പ്രദീപനെതിരെയാണ് കര്‍ഷകര്‍ പരാതിയുമായി രംഗത്ത് എത്തിയത്. കര്‍ഷകരുടെ യഥാര്‍ത്ഥ നഷ്ടത്തിന്റെ നാലിലൊന്നു പോലും നഷ്ടപരിഹാരം എഴുതാന്‍ കൃഷി അസിസ്റ്റന്റ് തയ്യാറാവുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. 5 ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷി നശിച്ചാല്‍ 75 സെന്റിന്റെ പോലും തുക എഴുതാന്‍ തയ്യാറാവുന്നില്ല. 500 വാഴകള്‍ നഷട്ടപ്പെട്ടാല്‍ 75 വാഴയുടെ നഷ്ടപരിഹാരം പോലും എഴുതുന്നില്ല. കൂടാതെ വാഴ നശിച്ചാല്‍ ഇന്‍ഷൂറന്‍സ് തുകയായ 300 രൂപ മാത്രമാണ് എഴുതുന്നത് കാലവര്‍ഷത്തില്‍ കൃഷി നശിച്ചതിന്റെ 100 രൂപ എഴുതാന്‍ തയ്യാറാവുന്നില്ല. ഇത് കൂടാതെ 2018 ലെ പ്രളയ ദുരിതാശ്വാസം കര്‍ഷകന്റെ എ കൗണ്ടിലേക്ക് ഇതുവരെ എത്താത്തതിന്റെ കാരണവും കൃഷി അസിസ്റ്റന്റ് തന്നെയെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ വിജിലന്‍സിനെ സമീപിക്കുമെന്നും കര്‍ഷകര്‍ പറയുന്നു. വാര്‍ത്താ സമ്മേളനത്തില്‍ എം.ടി മാത്യു, ഷെല്ലി ഫിലിപ്പ്, ജോസഫ് മക്കോളില്‍, പി.ജി. ജയരാജന്‍, കെ.വി അഭിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.